വിചാരിച്ചിട്ടില്ലാത്ത വിചാരണ
- - - - - - - - - - - - - - - - - -
ഒരു കൊലപാതക കേസിൽ സാക്ഷി പറയാൻ വന്നതായിരുന്നു അജയൻ മാഷ്. പല സാക്ഷികളും കൂറ് മാറിയെങ്കിലും അദ്ദേഹം താൻ കണ്ട കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞു. തിരിച്ചിട്ടും മറിച്ചിട്ടും എത്ര ചോദ്യങ്ങൾ ചോദിച്ചിട്ടും പതറാതെ തല ഉയർത്തി പിടിച്ചു ചോദ്യങ്ങൾക്ക് മറുപടി നൽകി. സത്യസന്ധർ അങ്ങനാണ്. അവർ പതറില്ല എന്ന് പണ്ടെന്നോ സീനിയർ പറഞ്ഞത് ഓർത്തു. തന്റെ കക്ഷിയായ പ്രതിക്ക് അനുകൂലമല്ല അദ്ദേഹത്തിന്റെ മൊഴി. എന്നിട്ടും അദ്ദേഹത്തോട് ഒരു ബഹുമാനം തോന്നിയതു കൊണ്ടാണ് കോടതിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ചെന്നു പരിചയപെട്ടത്.
സ്കൂൾ മാഷായിരുന്നു. റിട്ടയർ ചെയ്തു. 3 മക്കൾ . 2 പെൺകുട്ടികൾ. ഒരാൺ കുട്ടിയും. അവൻ എൻജിനിയറിംഗ് കോളേജിൽ നാലാം സെമസ്റ്റർ ചെയ്യുന്നു.
"ഞാനീ ഈ കോടതി ഒന്നും ഇതുവരെ കയറിയിട്ടില്ല. വക്കീലുമാരൊക്കെ കള്ളന്മാരല്ലേ? നേരുള്ളവർക്ക് പറ്റുന്ന പണി ആണോ ഇത്?'' എന്നദ്ദേഹം തുറന്നടിച്ചു.
"അതിപ്പോ മാഷേ"
അദ്ദേഹത്തെ നിയമത്തിന്റെ സാങ്കേതിക വശങ്ങൾ പഠിപ്പിച്ചിട്ട് കാര്യം ഇല്ല എന്ന് മനസ്സിലായി എങ്കിലും ഇത്ര മാത്രം പറഞ്ഞു.
"പ്രതികളെല്ലാം കുറ്റക്കാരല്ല, കുറ്റക്കാരെല്ലാം പ്രതി കളുമല്ല. "
"എന്റെ മക്കളെ ഞാൻ വക്കീലു പണിക്ക് മാത്രം വിടില്ല"
എന്തായാലും യാത്ര പറഞ്ഞു അദ്ദേഹം പോയപ്പോ മൊബൈൽ നമ്പർ വാങ്ങിയിരുന്നു.
നാളെയും വിചാരണ തുടരുന്നതു കൊണ്ട് ഫയൽ എല്ലാം നോക്കി പഠിച്ച് സമയം നോക്കുമ്പോൾ മണി രാത്രി എട്ട്:പോയേക്കാം. മോൾ കാത്തിരിക്കുന്നുണ്ടാവും. ഇന്ന് ഒരു ഔട്ടിംഗ് ഗീത ആവശ്യപെട്ടതാണ്. സ്കൂട്ടർ സ്റ്റാർട്ടാക്കിയപ്പോൾ ആണ് മൊബൈൽ ശബ്ദിച്ചത്. ഗീതയാവും എന്ന് കരുതി എടുത്തപ്പോൾ പേരില്ലാ നമ്പർ.
"JP വക്കീലേ, ഇത് ഞാനാ അജയൻ മാഷ് "
"എന്താ മാഷേ". കരച്ചിലു പോലുള്ള ശബ്ദം കേട്ട് ചോദിച്ചു.
" വക്കീലേ എന്റെ മോൻ ഒരു തെറ്റും ചെയ്തിട്ടില്ല, അവനെ പോലീസ് പിടിച്ചു. വക്കീലൊന്ന് സ്റ്റേഷൻ വരെ വരണം."
"അതിപ്പോ "
" വക്കീലേ അവർ എന്റെ മോനേ ഇഞ്ചപ്പരവുമാക്കും. കേസ് റാഗിങ്ങാ."
സ്റ്റേഷനിൽ എത്തുമ്പോ ഒരു ബെഞ്ചിൽ തളർന്നിരിക്കുന്നുണ്ട് മാഷ്. അടുത്തിരുന്നു കരയുന്ന സ്ത്രീ ഭാര്യയാവാം. കൈ കൂപ്പി എണീറ്റ അദ്ദേഹത്തിന്റെ കൈയ്യിൽ പിടിച്ചു തിരികെ ഇരുത്തി. അനുവാദം വാങ്ങി SI യുടെ റൂമിൽ കടക്കുമ്പോൾ SI ചിരിച്ചു. "ജയപ്രകാശ് വക്കീലോ, എന്താ ഈ നേരത്ത് "
സൈഡിൽ 5 ചെറുപ്പക്കാർ കൈകെട്ടി നിൽക്കുന്നുണ്ട്. വെളുത്തു മെലിഞ്ഞ പയ്യനാണ് മാഷിന്റെ മകൻ എന്ന് തോന്നി.
അന്വേഷണത്തിൽ റാഗിംഗ് കേസല്ല, റേപ്പ് കേസാണ് എന്നും, റേപ്പ് ചെയ്യപെട്ട പെൺകുട്ടി സീരിയസ് ആയി ആസ്പത്രിയിലാണെന്നും അറിഞ്ഞു. സംഭവസ്ഥലത്ത് ഇവർ അഞ്ച് പേരുണ്ടായിരുന്നു. ഉന്നതരുടെ മക്കളാണ്. മീഡിയകൾക്ക് വിവരം നൽകിയിട്ടില്ല.
നല്കരുത് എന്നപേക്ഷിച്ചു. ചിലർ നൽകിയ വിവരങ്ങൾ അനുസരിച്ച് പിടിച്ചതാണ്. എല്ലാമൊന്ന് അന്വേഷിക്കണം എന്നും.
" ഞാൻ ലൈബ്രററിയിൽ ആയിരുന്നു സാറേ, ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ട് പുറക് വശത്തെ ബ്ലോക്കിൽ ചെന്നു നോക്കിയതാ. ഇവർ ഓടിക്കളഞ്ഞു. ശബ്ദം കേട്ട് രണ്ട് മൂന്ന് പേരും കൂടി വന്നിരുന്നു. അവർ എന്റെ പേരും പറഞ്ഞു. " മാഷിന്റെ മകനെ മാറ്റി നിർത്തി ചോദിച്ചപ്പോൾ പറഞ്ഞതാണ്.
അവൻ പറഞ്ഞത് സത്യം ആണെന്ന് തോന്നി. അന്ന് വീട്ടിൽ എത്തിയപ്പോ സമയം രാത്രി 11. മോൾ ഉറങ്ങിയിരുന്നു. ഗീതക്ക് പരിഹാസചിരി. "സാർ ഇന്നും നേരത്തെ എത്തില്ലാ എന്ന് എനിക്കറിയില്ലേ, ഇന്നെന്താ ഒത്തത്? "
മാസ ശമ്പളം വാങ്ങുന്ന ബാങ്ക് ഉദ്യോഗസ്ഥയുടെ പരിഹാസം കണ്ടില്ലാ എന്ന് നടിച്ചു. ഭക്ഷണം കഴിച്ച ശേഷം സെറ്റിയിൽ ചാരിയിരുന്നു ടി.വി. ഓണാക്കി. ചൂട് പോയ വാർത്തകൾ ആർക്കൊക്കെയോ വേണ്ടി പിന്നെയും. ആ വാർത്ത ഇല്ല എന്ന് കണ്ടപ്പോ ഒരാശ്വാസം തോന്നി.
പിറ്റേ ദിവസം മാഷിന്റെ മകന് ജാമ്യം കിട്ടിയില്ല. സത്യം അറിയണേൽ പെൺകുട്ടി മൊഴി പറയണം. പക്ഷേ അവൾക്ക് ബോധം വന്നിരുന്നില്ല. മാഷ് നെഞ്ചിൽ കൈവെച്ചു തളർന്നിരുന്നു പോയി. ഏക പ്രതീക്ഷയായ മകൻ അഴിക്കുള്ളിൽ ആയാൽ. അവന്റെ കോളേജിലെ ഒരു പെൺകുട്ടിയുടെ ജീവിതം ഇല്ലാതായിരിക്കുന്നു. ജാമ്യം പിന്നീട് ലഭിച്ചു എങ്കിലും കേസിൽ നിരപരാധിയായ മാഷിന്റെ മകനെ എങ്ങനെ രക്ഷിക്കും എന്നതായിരുന്നു ചിന്ത.
കോളേജിൽ പോയി അന്വേഷിച്ചപ്പോൾ ലൈബ്രററിയിൽ enter ഉം exit - ഉം രേഖപെടുത്തുന്ന ബുക്ക് ഉണ്ടെന്നറിഞ്ഞു. മൊബൈൽ ടവർ ലൊക്കേഷൻ എടുക്കാൻ അപേക്ഷ നൽകി. സംഭവം നടന്ന സമയത്ത് മാഷിന്റെ മകൻ ലൈബ്രററിയിൽ ആയിരുന്നു എന്ന് തെളിയിക്കാൻ അതാക്കെ ധാരാളമായിരുന്നു. മെഡിക്കൽ എവിഡൻസും അവന് ഗുണം ചെയ്തു. വിചാരണ നേരിട്ട ബാക്കി നാലു പേരെയും കോടതി ശിക്ഷിച്ചു എങ്കിലും മാഷിന്റെ മകനെ കോടതി വിട്ടയച്ചു.
അന്ന് കോടതി മുറ്റത്ത് വെച്ച് രണ്ട് കൈയ്യിലും മുറുകെ പിടിച്ച് മാഷ് കരഞ്ഞുപോയി. പിന്നീട് നല്ലൊരു തുക തന്നെ കൈയ്യിൽ വെച്ചു തന്നു.
"ഇതൊന്നും ആവില്ലന്നറിയാം, പോര എങ്കിൽ പറയണം." വേണ്ടാ എന്നൊന്നും പറഞ്ഞില്ല. പണിയെടുക്കുന്നവൻ പണത്തിന് അർഹനാണല്ലോ.
അന്ന് വൈകുന്നേരം മകളും ഭാര്യയുമായി പുറത്ത് പോയി ഭക്ഷണം കഴിച്ചു. വയറു നിറഞ്ഞതറിഞ്ഞില്ല. മനസ്സ് നിറഞ്ഞിരിക്കുവായിരുന്നു.