കുട്ടികുറ്റം
രാത്രിയാണ്. കാറ്റ് വീശുന്നുണ്ട്. തവളയും ചീവീടും മത്സരിച്ച് ഒച്ചയുണ്ടാക്കുന്നുണ്ട്. ഇരുട്ടിന്റെ ഭീതിപെടുത്തുന്ന സംഗതികളൊന്നും അവളെ ഭയപെടുത്തിയില്ല. കൈയ്യിൽ പിടിച്ചിരിക്കുന്ന വെട്ടുകത്തിയിൽ ഒന്ന് കൂടി പിടി മുറുകി. രാജമ്മയുടെ വീടാണ് ലക്ഷ്യം.
അച്ഛൻ ഇന്നും വന്നത് നാലുകാലിൽ ആണ്. കൈയ്യിൽ പൈസ ഒന്നും ഇല്ലായിരുന്നു. 'ആ രാജമ്മക്ക് എല്ലാം കൊടുത്തിട്ട് വന്നോ എന്ന് അമ്മ ചോദിക്കുന്നത് കേട്ടപ്പോൾ ഉള്ള കീറ തുണി മുഖത്തേക്ക് വലിച്ചിട്ട് ഉറങ്ങാൻ ശ്രമിച്ചതാണ്. എന്നാൽ അമ്മയുടെ നിലവിളി കേട്ട് ചാടിയെണീറ്റപ്പോൾ കണ്ടത് അമ്മയുടെ മുടിക്ക് കുത്തിപ്പിടിച്ച് അച്ഛൻ ചുമരിൽ ഇടിപ്പിക്കുന്നതാണ്.
ഉണർന്നു് എണീറ്റ അനിയനെ ചേത്ത് പിടിച്ചു പായയിലേക്ക് തന്നെ കിടത്തി മിണ്ടാതെ കിടന്നു. അച്ഛൻ മലർന്നടിച്ചു കിടപ്പായി. അമ്മ ഭിത്തിയിൽ ചാരിയിരുന്നു കണ്ണീരൊഴുക്കുന്നുണ്ട്. ഇടക്ക് രാജന്മയെ പഴിക്കുന്നുണ്ട്. അനിയൻ ഉറക്കമായി. പതുക്കെ എണീറ്റു. അടുക്കളയിൽ നിന്നും വെട്ടുകത്തി എടുത്തു ഇറങ്ങിയതാണ്.
പാടത്തിന്റെ അക്കരെയാണ് വാറ്റുകാരി രാജന്മയുടെ വീട്. അച്ഛൻ അവിടെ നിന്നും - രാത്രി ഒരു മണിയോടു കൂടിയേ എത്തൂ. ഇന്നെങ്കിലും ഇത് തീർക്കണം. അമ്മ ഇനി കരയരുത്. രാജമ്മയുടെ വീടിന്റെ ഓല മറ പതുക്കെ നീക്കി. കൂർക്കം വലിച്ചുറങ്ങുന്ന ഭർത്താവ്: സുഖസുഷ്പ്പതിയിൽ ആയി ഉറങ്ങുന്ന രാജമ്മയെ നോക്കി വെട്ടു കത്തി വീശി. പരിചയ കുറവ്കൊകൊണ്ടാകാം കത്തി കൊണ്ടത് കൈയ്യിൽ. രാജമ്മ കാറി കരഞ്ഞു കൊണ്ട് എണീറ്റു. അവൾ പുറത്തേക്ക് ഓടി എങ്കിലും പിടിക്കപെട്ടു. കുട്ടി കുറ്റവാളിയെ പോലീസിൽ ഹാജരാക്കി. കൊലപാതക ശ്രമത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു; കഥ കേട്ടു ഞാൻ അവളെ ഒന്ന്. നോക്കി. മനോഹരമായ പുഞ്ചിരി. കൂസലൊന്നും ഇല്ല. രാജമ്മ കേസ് ഒത്ത് തീർക്കാൻ തയ്യാറാണ്. പക്ഷേ അച്ഛന്റെ കൈയ്യിൽ നിന്നും. പറ്റിയത് പോരാ. 2000 രൂപ വേണം. 15 വഷം മുന്നാണേ. അച്ഛൻ കാല് പിടിച്ചു നോക്കി. 150 രുപ കൂലി പണിക്കാരന് 2000 കടം പോലും കിട്ടില്ല. മകളെ ദുർഗുണ പരിഹാര ശാലയിൽ വിടാതിരിക്കാൻ അയാൾ രാജമ്മയുടെ കാല് പിടിച്ചു. അമ്മ കണ്ണീരൊഴുക്കി നിൽക്കുന്നു. അച്ഛൻ 500 രൂപ കൊടുക്കാം എന്ന് പറഞ്ഞു, രാജമ്മ കനിഞ്ഞില്ല. രാജമ്മ തന്റെ പണത്തെയാണ് സ്നേഹിച്ചത് എന്ന സത്യം അദ്ദേഹത്തിൻ മനസ്സിൽ ആയിരിക്കാം.
കേസ് ഒത്തു തീർന്നില്ല. ആ 16 കാരി Juvenile Home ലേക്ക് അയക്കപ്പെട്ടു. അധികൃതരോടൊപ്പം നടന്നു പോയ അവളെ നോക്കി പൊന്നു മോളെ എന്ന് കരഞ്ഞു പോയ അമ്മയെ അച്ഛൻ സ്നേഹത്തോടെ ചേത്തു പിടിച്ചപ്പോൾ അവൾ ഒന്നു തിരിഞ്ഞു നോക്കി. അപ്പോഴും അവളുടെ ചുണ്ടിൽ മനോഹരമായ പുഞ്ചിരി ഉണ്ടായിരുന്നു.

No comments:
Post a Comment