പ്രാവിൻ കൂട്ട്
അന്നും പതിവ് പോലെയാണ് പ്രാക്കൾ അരി മണികൾ കൊത്തി തിന്നാൻ എത്തിയത്. ഒരച്ഛൻ പ്രാവും ഒരമ്മ പ്രാവും ഒരു കുഞ്ഞും.
അദ്ദേഹം നീട്ടിയ കൈയ്യിൽ നിന്നും അരിമണി കൊത്തി തിന്നുമ്പോൾ ആൺ പ്രാവ് അദ്ദേഹത്തെ ഇടക്കൊന്നു നോക്കി.
സാധാരണ കാണാറുള്ള ഒരു ചിരിയോ വാത്സല്ല്യത്തോടെയുള്ള തലോടലോ ഒന്നും ഇല്ല.
തീറ്റ കഴിഞ്ഞാ സാധാരണ അവ അടുത്തുള്ള പള്ളിയുടെ മുകളിലേക്ക് പറക്കും. അദ്ദേഹം അവർക്കായ് ഒരു കൂടൊക്കെ ഒരുക്കിയിട്ടുണ്ട്. റോസ ചെടികളും മുല്ല ചെടികളും മറ്റ് അലങ്കാര ചെടികളും ഒക്കെ ഉള്ള തന്റെ തോട്ടത്തിൽ. പക്ഷേ പ്രാവുകൾക്കെന്തോ പള്ളിമേടകൾ ആണ് ഇഷ്ടം. ആരാധന സമയങ്ങൾ കഴിഞ്ഞാ അവിടം ഒക്കെ ഒരു ശാന്തത ഉണ്ടാവുന്നതാവുമോ കാരണം.
പിന്നെ തരം കിട്ടിയാ വാലിലേക്ക് ചാടി വീഴുന്ന ഒരു ചക്കി പൂച്ചയുണ്ട് അദ്ദേഹത്തിന്. പറമ്പിലൊക്കെ കാവലായി റോക്കി എന്ന നായയും. കുഞ്ഞ് പ്രാവിന് അവയെ പേടിയാണ്.
തീറ്റ കഴിഞ്ഞ് അമ്മയും കുഞ്ഞും പറന്നു പോയെങ്കിലും അച്ഛൻ പ്രാവ് പോയില്ല. അദ്ദേഹം അകത്തേക്ക് പോയപ്പോ ചാടി ചാടി പുറകേ ചെന്നു.
കട്ടിലിൽ അദ്ദേഹത്തിന്റെ പ്രിയതമ കിടക്കുന്നുണ്ട്. ഞരങ്ങുകയും മൂളുകയും ചെയ്യുന്നു.
ചൂടാക്കിയ വെള്ളവുമായി അദ്ദേഹം വന്നു കട്ടിലിൽ ഇരുന്നു അവരുടെ കാലിലൊക്കെ ചൂട് പിടിച്ചു കൊടുത്തു. പിന്നെ മരുന്നൊക്കെ കഴിപ്പിച്ചു. സംസാരിക്കാനാവാതെ അവർ അദ്ദേഹത്തിന്റെ കൈയ്യിൽ മുറുകെ പിടിച്ചു. അവരുടെ കണ്ണിൽ നീർ നിറയുന്നത് കണ്ടപ്പോ പ്രാവ് പതുക്കെ പുറത്തിറങ്ങി പള്ളിയിലേക്ക് പറന്നു.
പള്ളിയിൽ ആളധികം ഇല്ല.
സ്ഥലത്തെ പ്രധാന പണക്കാരൻ കാറിൽ നിന്നിറങ്ങി വരുന്നത് കണ്ടപ്പോ പ്രാവിന് മനസ്സിലായി ഇനി നടക്കാൻ പോണ കാര്യങ്ങൾ. അയാൾ ജുബ്ബായിലെ നോട്ടുകെട്ടുകളുടെ ഇടയിൽ നിന്നും ചില്ലറത്തുട്ടുകൾ എടുക്കും. നേരെ നടക്കും നേർച്ച പട്ടിയിൽ അത് ഇടും. പിന്നെ ഒരു മെഴുകുതിരി കത്തിക്കും. ഒരു മിനിറ്റ് കൈ കൂപ്പി കണ്ണടക്കും. ഈ പിശുക്കായിരിക്കും അയാളുടെ സമ്പത്തിന്റെ രഹസ്യം. പ്രാവ് മനസ്സിൽ ഓർത്തു.
പിന്നെ അത് താഴേക്ക് നോക്കി. പള്ളിയുടെ മൂലയിൽ ഒരു കൊച്ചു പെൺകുട്ടി ഇരിക്കുന്നുണ്ട്. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. അവൾ ഒരിക്കലും നേർച്ച പെട്ടിയിൽ പൈസ ഇടുന്നത് പ്രാവ് കണ്ടിട്ടില്ല. അവൾക്ക് അമ്മയില്ല എന്നും അതിനറിയാം.
പെട്ടന്നാണ് പള്ളിയിൽ കൂട്ടമണി അടിച്ചത്: അത് പെട്ടെന്ന് തിരിച്ചു പറന്നു. അദ്ദേഹത്തിന്റെ അടുത്തേക്ക്. ആളുകൾ എത്താൻ തുടങ്ങിയിരുന്നു. അദ്ദേഹം കസേരയിൽ ഇരിപ്പുണ്ട്. ആരൊക്കെയോ ചേർന്ന് കുളിപ്പിച്ച് ഒരുക്കിയ മൃതദേഹം പൂമുഖത്തേക്ക് കൊണ്ടുവന്നു. അദ്ദേഹം തന്റെ പ്രിയതമയുടെ അടുത്തിരുന്നു. വട്ടമിട്ട് പറന്ന ഈച്ചകളെ ആട്ടിയോടിച്ചു.
" മക്കൾ വരില്ലാ. അവർ നെറ്റിലൂടെ കണ്ടോളും " ആരോ പറയുന്നത് കേട്ടു .
ആരെക്കെയോ അതിനുള്ള സംവിധാനം ചെയ്തു കൊണ്ടിരിക്കുന്നു.
മൃതദേഹം സെമിത്തേരിയിലേക്ക് എടുത്തപ്പോ അദ്ദേഹം ആ മഞ്ചലിന്റെ ഒപ്പം നടന്നു. കൈയ്യിൽ പിടിക്കാൻ ചെന്ന യുവാവിനെ വേണ്ടാ എന്ന് വിലക്കി.
ആ വിലാപയാത്രയുടെ കൂടെ പ്രാവും പറന്നു. സെമിത്തേരിയിൽ വെച്ച് അന്ത്യചുംബനം നൽകി വെള്ളത്തുണി പ്രിയതമയുടെ മുഖത്തേക്ക് വലിച്ചിടുമ്പോഴും അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നില്ല. ജീവിത യഥാർത്ഥ്യങ്ങൾ ഉൾകൊണ്ടിട്ടാണോ എന്തോ. പ്രാവ് തന്റെ ഇണയുടെയും കുഞ്ഞിന്റേയും അടുത്തേക്ക് മടങ്ങി.
അവരെയും കൊണ്ട് അദ്ദേഹത്തിന്റെ വീട്ടിലെത്തി.
ഒരു കപ്പിൽ കട്ടൻ ചായയും പിടിച്ചു അദ്ദേഹം പൂമുഖത്തേക്ക് വന്നു.
പ്രാക്കളെ കണ്ടപ്പോ വാത്സല്യത്തോടെ നോക്കി.
നിങ്ങളറിഞ്ഞില്ലേ അവള് പോയി.
അപ്പോഴാണ് ഒരു ചെറുപ്പക്കാരൻ അദ്ദേഹം ഉപയോഗിക്കുന്ന ടാബുമായി പുറത്തേക്ക് വന്നത്
അത് അദ്ദേഹത്തിന് നൽകി.
മകന്റെ ഫേസ്ബുക്കിൽ അമ്മയുടെ ചിരിക്കുന്ന മുഖം. കരളലിഞ്ഞു പോവുന്ന തരത്തിലെ വാചകങ്ങളാൽ അമ്മക്ക് യാത്ര മൊഴി. ആയിരത്തിൽ അധികം ലൈക്കുകളും 200 ലധികം ആദരാജ്ഞലികളും നിറഞ്ഞിരിക്കുന്നു. അദ്ദേഹം ആ ഫോട്ടോയിൽ മാത്രം നോക്കി.
മോനെ കാണണം എന്നായിരുന്നു അവൾ പറഞ്ഞത് അവസാനം.
അവൻ 2വർഷം മുൻപ് വന്നപ്പോ കൊടുത്തതായിരുന്നു ആ ടാബ്. ഇടക്കെക്കെ ആ അമ്മ മകനെയും കൊച്ചു മക്കളെയും കണ്ടത് അതിലൂടെയായിരുന്നു.
"നീ ഇതെടുത്തോ ". അദ്ദേഹം അത് ആ പയ്യന് നൽകി. അത് വാങ്ങി
അവൻ യാത്ര പറഞ്ഞ് ഇറങ്ങി.
"ഉം നിങ്ങൾക്ക് തീറ്റ വേണം അല്ലേ " അരി മണി എടുക്കാൻ അദ്ദേഹം അകത്തേക്ക് പോയപ്പോ പ്രാവ് അദ്ദേഹം തങ്ങൾക്ക് പണി ത കൂട്ടിലേക്ക് പറന്നു. ഒപ്പം കുഞ്ഞ് പ്രാവും തള്ള പ്രാവും. അവയെ അതിലാക്കി ഉത്തരവാദിത്ത്വമുള്ള ഗൃഹനാഥൻ പുറത്തിറങ്ങി. ആ കാഴ്ച കണ്ടു കൊണ്ടാണ് അദ്ദേഹം പുറത്തേക്ക് വന്നത്. അരി മണികൾ നീട്ടിയപ്പോൾ കുറച്ചു കൊത്തി തിന്നു.
" പോണില്ലേ നിങ്ങൾ ?''
അത് അയാളുടെ മടിയിലേക്ക് കയറിയിരുന്നു നെഞ്ചിൽ തല ഉരസി ചേർന്നിരുന്നു ആശ്വാസിപ്പിക്കാൻ എന്നവണ്ണം. ചക്കി വന്ന് അദ്ദേഹത്തിന്റെ കാലിൽ ഉരുമ്മി നിന്നു. അവൾക്ക് വിശക്കുന്നുണ്ടാവും.
പ്രാവുകൾക്ക് കാവലായി റോക്കി കൂടിന് ചുറ്റും നടക്കുന്നുണ്ട്.
മേഘ കീറിൽ നിന്നും പുറത്ത് വന്ന അമ്പിളി നിലാവ് പരത്താൻ തുടങ്ങി

New entry
ReplyDeleteNew entry
ReplyDelete